തൊടുപുഴയിലെ കമിതാക്കൾക്ക് നേരെയുള്ള വധഭീഷണി ഒരുമിച്ച് ജീവിക്കണമെന്ന് ഇടുക്കി മജിസ്ട്രേറ്റിന് മുന്നിൽ യുവാവും യുവതിയും യുവതിയ്ക്ക് യുവാവിനൊപ്പം പോകാൻ കോടതിയുടെ അനുമതി
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ബന്ധുക്കളിൽ നിന്ന് വധഭീഷണി നേരിട്ടതിനെ തുടര്‍ന്ന് പൊലീസില്‍ അഭയം തേടിയ കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാൻ കോടതിയുടെ അനുമതി. ഇടുക്കി മജിസ്ട്രേറ്റ് കോടതിയാണ് ഇതര മതസ്ഥനായ യുവാവിനൊപ്പം പോകാൻ യുവതിയ്ക്ക് അനുമതി നൽകിയത്. കോടതിയുടെ ഇടപെടലിലൂടെ തൊടുപുഴ സ്വദേശികളായ ഇരുപത്തിരണ്ടുകാരനും ഇരുപതുകാരിയും ഒന്നിച്ചത്.
പെൺകുട്ടിയുടെ കുടുംബമാണ് കമിതാക്കളേയും യുവാവിന്‍റെ കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. വധഭീഷണി മൂലം കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയെ കമിതാക്കളെ വിട്ടുകിട്ടാനായി പെണ്‍കുട്ടിയുടെ ആളുകള്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ നിലയുറിപ്പിച്ചിരുന്നു. കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ അവസ്ഥ തനിക്കും ഉണ്ടാകുമെന്നു ഭയന്ന് പാലക്കാട് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ അഭയം തേടിയ യുവാവിനേയും യുവതിയേയും അവിടെ നിന്നുമാണ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇതിനിടയില്‍ തങ്ങള്‍'ക്ക്' വധ ഭീഷണി യുണ്ടെന്ന് യുവാവ് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
22-കാരനായ യുവാവും 20-കാരിയായ യുവതിയുമാണ് ഒന്നിച്ചു ജീവിക്കാനായി നാടു വിട്ടു പോവുകയായിരുന്നു. യുവാവിനെ തേടി പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് മകന്‍ ഒളിച്ചോടി പോയ കാര്യം യുവാവിന്‍റെ വീട്ടുകാരും അറിയുന്നത്. സ്റ്റേഷനിലുള്ള പെണ്‍കുട്ടിയെ കാണാന്‍ കുടുംബം ശ്രമിച്ചെങ്കിലും അതിന് പെണ്‍കുട്ടി വിസമ്മതിച്ചു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുക കൂടി ചെയ്തതോടെ പെണ്‍കുട്ടിയുടെ കുടുംബം സ്റ്റേഷനില്‍ നിന്നും മടങ്ങിയിട്ടുണ്ട്. കോടതി അവധിയായതിനാല്‍ പെണ്‍കുട്ടിയേയും കാമുകനേയും മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാകാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.
