ആലപ്പുഴ: 2015ൽ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന റവന്യൂ അദാലത്തിൽ പന്തലിട്ട കരാറുകാരന് പണം നല്‍കാത്തതിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമക്കെതിരെ കോടതി നടപടി. പന്തലിട്ട വകയില്‍ 6,80,000 രൂപ കുടിശിഖ വരുത്തിയതിനാലാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.

ആലപ്പുഴ കുതിരപ്പന്തിയിലുള്ള ഗവ. കരാറുകാരന് പലിശ സഹിതം 8,22,332 രൂപ നൽകണമെന്ന് ആലപ്പുഴ മുനിസിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, നോട്ടീസ് കൈപ്പറ്റി പണം നൽകാനുണ്ടെന്ന് കോടതിയെ അറിയിച്ചതല്ലാതെ കരാറുകാരന് പണം നല്‍കാനുള്ള നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് കോടതി 8 ലക്ഷം രൂപ ഹർജിക്കാരന് നൽകുന്നതിനായി ആലപ്പുഴ ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.