കോഴിക്കോട്: പി. സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോഴിക്കോട്ടെ ഒരു മാധ്യമസ്ഥാപനത്തിലെ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. കോടതി ഉത്തരവ് കിട്ടിയാല്‍ ഉടന്‍ പി. സി ജോര്‍ജ്ജിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും.