Asianet News MalayalamAsianet News Malayalam

ശബരിമലയിലെ യുവതി പ്രവേശനം: രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു.

court postpones rahul easwars bail application
Author
Pathanamthitta, First Published Oct 20, 2018, 3:08 PM IST

കൊട്ടാരക്കര: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ കൊട്ടാരക്കര സബ് ജയിലിലാണ് ഇപ്പോഴുള്ളത്. പതിനാല്  ദിവസത്തേക്കാണ് രാഹുലിന്റെ റിമാന്‍ഡ്. ജയിലില്‍ നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. 

നിയമ വിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുലിന്റെ അറസ്റ്റ്. എന്നാല്‍ രാഹുലിന്റെ അറസ്റഅറ് കാരണം കൂടാതെയാണെന്നും പമ്പയില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുല്‍ എങഅങനെയാണ് ഉത്തരവാദിയാവുകയെന്നും ഇന്നലെ രാഹുലിന്റെ ഭാര്യ ദീപ ചോദിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios