ടുജി കേസില്‍ എ രാജയടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റങ്ങള്‍ തെളിയിക്കുന്നിതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.ദില്ലി സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജഡ്ജി ഒ.പി സെയ്നിന്‍റെതാണ് വിധി.

രണ്ടാം യുപിഎ സർക്കാരിനെ അഴിമതി ആരോപണത്തിൽ മുക്കിയ ടുജി സ്പെക്ട്രം കേസിലാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി. ടു.ജി ലൈസന്‍സ് അനുവദിച്ചതിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സി.എ.ജി കണ്ടെത്തൽ. സി.ബി.ഐ അന്വേഷിച്ച രണ്ടു കേസുകളിലും എന്‍ഫോഴ്സമെന്‍റെടുത്ത ഒരു കേസിലുമാണ് വിധി. സ്വാന്‍ ടെലികോം കമ്പനിക്ക് ടു.ജി നല്‍കാൻ കലൈഞ്ജര്‍ ടി.വിക്ക് 200 കോടി കൈമാറിയെന്നാണ് കണ്ടെത്തൽ.