Asianet News MalayalamAsianet News Malayalam

കോടതി നടപടികൾ രഹസ്യമാക്കി

Court proceedings secrete
Author
First Published Jul 26, 2017, 3:22 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നു . കോടതി നടപടികൾ രഹസ്യമാക്കിയാണ് കേസ് പരിഗണിക്കുന്നത് . പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടികൾ രഹസ്യമാക്കിയത് . അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് .

ദൈവത്തിന്റെ കൈ ഇല്ലായിരുന്നെങ്കിൽ നടിയെ ആക്രമിച്ച കേസ് ഡല്‍ഹിയിലെ നിർഭയ കേസിനേക്കാൾ പ്രഹര ശേഷിയുള്ള ഒന്നായി മാറുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം  ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ രഹസ്യമായി നടത്തണമെന്നും നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുതെന്നും കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുവദിക്കണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios