ഇന്ന് രാവിലെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം കോടതി പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതി പി. കൃഷ്ണദാസിന് പുറമെ മറ്റ് രണ്ട് പ്രതികളുടെയും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. എന്നാല്‍ കോളേജ് മാനേജർ സുകുമാരന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇയാളുടെ പ്രായം കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസില്‍ അഞ്ച് പേരാണ് റിമാന്റിലുണ്ടായിരുന്നത്. ഇതില്‍ മൂന്നാം പ്രതി സുചിത്രക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്. ഒരാള്‍ക്ക് കൂടി ഇന്ന് ജാമ്യം കിട്ടിയതോടെ കൃഷ്ണദാസ് അടക്കം മൂന്ന് പേരാണ് ഇപ്പോള്‍ റിമാന്റില്‍ തുടരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി അല്‍പസമയത്തിനകം തീരുമാനമെടുക്കും.
