നോട്ടുകള്‍ ഉടനടി പിന്‍വലിയ്ക്കാനുള്ള തീരുമാനം സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ചാണ് രാഷ്ട്രീയപാര്‍ട്ടിയായ ഐഎന്‍എല്ലിന്റെ ജില്ലാ സെക്രട്ടറി എം സീനി അഹമ്മദ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളുടെ ആശങ്കയും പ്രതിസന്ധിയും പരിഹരിയ്ക്കാന്‍ ബാങ്കുകളില്‍ കൂടുതല്‍ ക്യാഷ് കൗണ്ടറുകള്‍ തുടങ്ങണമെന്നും തീരുമാനം റദ്ദാക്കണമെന്നും ഐഎന്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തരമായി നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.