കണ്ണൂര്‍: പയ്യന്നൂര്‍ ബിജു വധക്കേസില്‍ പിടിയിലായ റിനീഷ്, ജ്യോതിഷ് എന്നീ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒളിവിലുള്ള മറ്റു അഞ്ചു പ്രതികളും കീഴടങ്ങുമെന്ന പ്രതീക്ഷയുള്ളതിനാല്‍ പോലിസ് ഇന്ന് തിരച്ചിലൊന്നും നടത്തിയില്ല. പ്രതികളെ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കേരളത്തിലെ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊല ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു.