കൊച്ചി: നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ സ്വാധീനിക്കപ്പെടുമെന്നാണ് കോടതി നീരീക്ഷിച്ചത്.