ഈ മാസം ഒന്ന് മുതലായിരുന്നു രാജ്യത്ത് പെട്രോള്‍വില വര്‍ധനവ് സര്‍ക്കാര്‍നടപ്പാക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ അല്‍ഫാസിയ അഡ്മിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചാണ് സ്റ്റേ നേടിയത്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കോടതി അംഗീകരിച്ചതായി റിപ്പോര്‍ട്ടുള്ളത്. ഒന്ന് പെട്രോള്‍ എന്നത് രാജ്യത്തിന്റെ പെതുസ്വത്താണന്നും, അതുകൊണ്ട് വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയ്ക്ക് കഴിയില്ലെന്നും, രണ്ടാമതായി രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ വിലവര്‍ധനവ് നടപ്പാക്കിയെന്നുള്ളതുമാണ്. പ്രസ്തുത വാദങ്ങള്‍ അംഗീകരിച്ച കോടതി പെട്രോളീയം മന്ത്രാലയത്തിന് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ വര്‍ധിപ്പിച്ച വില തല്‍ക്കാലം തുടരാനാണ് സാധ്യത.

അതിനിടെ, വിഷയത്തില്‍ അടുത്തയാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളെയും സര്‍ക്കാരിനെയും ദേശീയ അസംബ്ലി സ്പീക്കര്‍മര്‍ സോഖ് അല്‍ഘാനിം ഇന്നലെ ക്ഷണിച്ചിരുന്നു. ഇതിനോടെ ഭൂരിപക്ഷം എംപിമാരും യോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. യോഗം സംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ന് പെട്രോല്‍ വില വര്‍ധിപ്പിച്ചത് സ്‌റ്റേ ചെയ്തുകൊണ്ട് കോടിതി ഉത്തരവ് വന്നിരിക്കുന്നത്.