കൊല്ലം: ശ്രീജിത്ത് വിജയനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിധിയില്‍ തന്നെ എതിര്‍കക്ഷിയാക്കിയതിനെതിരെ വ്യവസായി രാഹുല്‍കൃഷ്ണൻ നല്‍കിയ പരാതി കരുനാഗപ്പള്ളി സബ്കോടതി ഇന്ന് പരിഗണിക്കും.

അറബ് പൗരന് വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാര്‍ത്താസമ്മേളനം വിളിച്ചതിന് തന്നെ വലിച്ചിഴയ്ക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് രാഹുല്‍ കോടതിയെ അറിയിക്കും. വിലക്കിനെതിരെയുള്ള കേസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കക്ഷി ചേര്‍ന്നിട്ടുണ്ട്.ഇന്നലെ മാധ്യമവിലക്കിനെതിരെയുള്ള കരുനാഗപ്പള്ളി കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു