26 വയസ് തികഞ്ഞ കുടിഞ്ഞോ ബ്രസീലിയന്‍ മധ്യനിരയുടെ കരുത്താണ്

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ബ്രസീല്‍ മുത്തമിടുമെന്നാണ് ആരാധകരുടെ പക്ഷം. നെയ്മറിന്‍റെ നേതൃത്വത്തില്‍ കെട്ടുറപ്പുള്ള ബ്രസീലിയന്‍ പട മാനസിക ഐക്യത്തിന്‍റെ കാര്യത്തിലും മുന്നിലാണ്. കഴിഞ്ഞ ദിവസം റഷ്യയിലെത്തിയ ബ്രസീല്‍ ടീം കടുത്ത പരിശീലനത്തിലാണ്. അതിനിടയിലാണ് കുടിഞ്ഞോയുടെ പിറന്നാളെത്തിയത്.

സഹതാരത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് നെയ്മറും സംഘവും. കുടിഞ്ഞോയുടെ തലയില്‍ മുട്ടയടിച്ച് പൊട്ടിച്ചുകൊണ്ട് നെയ്‌മറാണ് ആഘോഷം തുടങ്ങിവച്ചത്. പിന്നാലെ മാഴ്സലോയും മറ്റുള്ളവരും ചേര്‍ന്ന് പിറന്നാള്‍ താരത്തെ മൈദയില്‍ മുക്കി. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

Scroll to load tweet…

26 വയസ് തികഞ്ഞ കുടിഞ്ഞോ ബ്രസീലിയന്‍ മധ്യനിരയുടെ കരുത്താണ്. ഗോളടിക്കുന്ന കാര്യത്തിലും താരം മുന്നില്‍ തന്നെ. ബ്രസീലിന്‍റെ ലോകകപ്പ് സ്വപ്നങ്ങളില്‍ കുടിഞ്ഞോയുടെ പങ്ക് വളരെ വലുതാണ്. നെയ്മറും കുടിഞ്ഞോയും തമ്മിലുള്ള ഒത്തിണക്കമാണ് ബ്രസീലിന്‍റെ പ്രധാന ആയുധം.