കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റുമായി ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സിപി സുഗതന്‍. ഇന്നലെ നടന്ന വനിത മതില്‍ സംഘാടക സമിതിയുടെ ജോയിന്‍റ് സെക്രട്ടറി കൂടിയായിരുന്നു സുഗതന്‍. പ്രധാനമായും എന്‍എസ്എസിനെയും, ശബരിമല തന്ത്രിയെയുമാണ് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുഗതന്‍ കുറ്റപ്പെടുത്തുന്നത്.

വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലെ അവര്‍. അതുപോലെ യുവതികള്‍ കയറിയപ്പോള്‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല.

വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു അതല്ലേ സത്യം. ഇന്നു മന്നം ജയന്തിയാണ്. പെരുന്നയില്‍ കുടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല. യുവതി പ്രവേശം തടയാന്‍ എന്‍എസ്എസും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്‍ ഉഗ്രന്‍ പ്രസംഗങ്ങള്‍. ചാനല്‍ ചര്‍ച്ചകള്‍ .‍ കര്‍മ്മം ചെയ്യുന്നവര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമൂഹം. അതാണ്‌ ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്നം? - സുഗതന്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുതു. ഭക്തര്‍ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ACTIVIST യുവതികളെ മല ചവിട്ടാന് അനുവദിച്ചത് യഥാര്‍ത്ഥ ഭക്തര്‍ക്ക്‌ വേദനയുണ്ടാക്കുന്നു! ‍ ഞങ്ങള്‍ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങള് സംരക്ഷിക്കുന്നതിനോപ്പം യഥാര്‍ത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാന്‍‍ അനുവദിക്കുകയും വേണമല്ലോ! നവോഥാന നായകരെല്ലാം ഇശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു എന്നുള്ള കാരിയം ആരും മറന്നുപോകരുത്. തുലാമാസ പുജക്കു യുവതികള്‍ എത്തിയപ്പോള്‍ എന്‍റെ നെതുര്‍ത്ഥത്തില്‍ അവരെ തടഞ്ഞു. പിന്നീട് ഞങ്ങള് തടയാന് പോകുന്നില്ല എന്നു തീരുമാനിച്ചു. ഗ്രേഡ്-1 ഹിന്ദുക്കളായ RSS-BJP നെതുര്‍ത്ഥം‍‍ യുവതികളെ തടയല്‍ ഏറ്റെടുത്തു.. അവര്‍ മകര വിളക്കുവരെ അവിടെ യുവതികളെതടയാന്‍ ആര്‍ജവം കാണിക്കാതെയിരുന്നത് എന്തുകൊണ്ടാണ്?. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കെണ്ടാവരല്ലേ അവര്!!. അതുപോലെ യുവതികള് കയറിയപ്പോള്‍‍‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈയിരിയം കാണിക്കാന്‍ തന്ത്രിമാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല? വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുന്നു അതല്ലേ സത്യം? ഇന്നു മന്നം ജയന്തിയാണ്. പെരുന്നയില്‍ കുടിയ ഒരു ലക്ഷം പേരില്‍ നിന്നു ഒരു പതിനായിരം ചെറുപ്പക്കാരെ ശബരിമല.യുവതി പ്രവേശം തടയാന്‍ NSS നും അയക്കാമായിരുന്നല്ലോ? ഒന്നും ആരും ചെയ്യില്ല? മൈക്ക് കിട്ടിയാല്‍ ഉഗ്രന്‍ പ്രസംഗങ്ങള്‍. ചാനല്‍ ചര്‍ച്ചകള്‍ .‍ കര്‍മ്മം ചെയ്യുന്നവര്‍ക്കെതിരെ വ്യാജ വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും മാത്രം. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമുഹം‍. അതാണ്‌ ഹിന്ദു നേരിടുന്ന ഇന്നത്തെ പ്രശ്നം?