തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ.സി പി ഉദയഭാനുവിന് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചു. ഭാര്യയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം നൽകിയത്.

നാളെ മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസത്തേക്കാണ് ജാമ്യം. മറ്റന്നാളാണ് സംസ്കാര ചടങ്ങ്. ഉദയഭാനു നാളെ ചാലക്കുടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണം.

ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആൾ ജാമ്യവും ഹാജരാക്കണം. ഞായറാഴ്ച രാവിലെ പത്ത് മണിയ്ക്ക് മജിസ്ട്രേറ്റിന് മുന്നിൽ തിരിച്ചെത്തണം. ചാലക്കുടി രാജീവ് വധക്കേസിൽ ഏഴാം പ്രതിയാണ് സിപി ഉദയഭാനു.