തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുത്ത കെ.ഇ ഇസ്മായിലിനിനെതിരെ സിപിഐയുടെ അച്ചടക്കനടപടി. ഇടതുമുന്നണി യോഗത്തില്‍ ഇസ്മായില്‍ പങ്കെടുക്കേണ്ടെന്ന് സിപിഐ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തത്. തോമസ് ചാണ്ടി വിഷയത്തില്‍ ഇസാമായിലിന്‍റെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് നിര്‍വ്വാഹക സമിതിയുടെ വിലയിരുത്തല്‍. 

മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെയാണ് പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗമായ കെ.ഇ ഇസ്മായില്‍ വിമർശിച്ചത്. കെ.ഇ.ഇസ്മയിലിന്‍റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡിന് താൻ എംപിയായിരുന്നപ്പോൾ ഫണ്ട് അനുവദിച്ചത് പാർട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.