കൊച്ചി: ദേശീയപതാകയെ അവഹേളിച്ചെന്ന കേസില്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. എറണാകുളം ഇരിങ്ങോള്‍ ബ്രാഞ്ച് സെക്രട്ടറി പി സി ചന്ദ്രനെ ആണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. മനക്കപ്പടിയില്‍ പാര്‍ട്ടി പതാകയുള്ള കൊടിക്കാലിന് താഴെയാണ് ചെറിയ കമ്പില്‍ കെട്ടി ദേശീയ പതാക സ്ഥാപിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. കുറുപ്പംപടി എസ്‌ഐ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി ചന്ദ്രനെ അറസ്റ്റ് ചെയ്തത്.