ലണ്ടനിലുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ തിരിച്ചു വന്ന ശേഷം അവയിലബിള്‍ പിബി യോഗം ബംഗാളിലെ സ്ഥിതി ചര്‍ച്ച ചെയ്യും.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയുമായി സിപിഎം പ്രാദേശിക തലത്തില്‍ കൈകോര്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഒരു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ ഒരു വിവരവും പിബിയ്ക്ക് നല്കിയിട്ടില്ലെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞു. 

ഒരു സാഹചര്യത്തിലും ബിജെപിയുമായി കൂട്ടു കൂടരുതെന്നാണ് നിലപാടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണോയെന്ന് അന്വേഷിക്കുമെന്നും നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പശ്ചിമ ബംഗാളിലെ മഹേശ്ടല മണ്ഡലത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിറുത്തില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. 

സിപിഎം, കോണ്‍ഗ്രസ് ധാരണയ്ക്കുള്ള ഈ നീക്കവും തര്‍ക്കത്തിന് ഇടയാക്കിയേക്കും. ഇപ്പോള്‍ ലണ്ടനിലുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ തിരിച്ചു വന്ന ശേഷം അവയിലബിള്‍ പിബി യോഗം ബംഗാളിലെ സ്ഥിതി ചര്‍ച്ച ചെയ്യും.