Asianet News MalayalamAsianet News Malayalam

കേരളത്തിലെ വിവാദങ്ങൾ ഇന്ന്​ സി.പി.​ഐ ദേശീയ നിർവാഹക സമിതിയിൽ

CPI delhi  meet
Author
First Published Nov 25, 2017, 9:45 AM IST

ദില്ലി: സിപിഐ ദേശീയ നിർവാഹക സമിതിയിൽ ഇന്ന് കേരളത്തിലെ വിവാദങ്ങൾ ചർച്ചക്ക്.  മന്ത്രിയായിരുന്ന തോമസ്​ ചാണ്ടിയുടെ രാജിയിലേക്ക്​ നയിച്ച സാഹചര്യവും പ്രശ്​നത്തിൽ പാർട്ടി എടുത്ത നിലപാടും ചർച്ചയാകും. സി.പി.​ഐ നിലപാടിനെതിരെ പ്രതികരിച്ച മുതിർന്ന അംഗം കെ.ഇ. ഇസ്​മായിലിനെതിരായ നടപടിയും യോഗത്തി​ന്‍റെ പരിഗണനക്ക്​ വരും.

തോമസ്​ ചാണ്ടി പ​ങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ സി.പി.​ഐയുടെ നാല്​ മന്ത്രിമാർ വിട്ടുനിന്ന സാഹചര്യവും തുടർന്ന്​ ഇടതുമുന്നണിയിലുണ്ടായ ഭിന്നതയും യോഗത്തിൽ ഉന്നയിക്കപ്പെ​ട്ടേക്കും. പാർട്ടി നിലപാടിനെതിരെ പരസ്യപ്രതികരണം നടത്തിയ കെ.ഇ ഇസ്​മായിലിനെ എൽ.ഡി.എഫ്​ യോഗത്തിൽ പ​ങ്കെടുക്കുന്ന പാർട്ടി സംഘത്തിൽ നിന്ന്​ ഒഴിവാക്കുകയും ചെയ്​തിരുന്നു.

ഇൗ സാഹചര്യത്തിൽ ഇന്ന്​ നടക്കുന്ന ചർച്ചകൾക്ക്​ രാഷ്​ട്രീയ പ്രസക്​തിയുണ്ട്​.  ദേശീയതലത്തിൽ ബിജെപി ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തിയുള്ള സംഖ്യം അനിവാര്യമെന്ന് ഇന്നലെ നിർവാഹക സമിതിയിൽ നിർദ്ദേശം ഉണ്ടായിരുന്നു. 


 

Follow Us:
Download App:
  • android
  • ios