വി.കെ ക്യഷ്ണൻ സി.പി.എമ്മിൽ കടുത്ത പീഡനം അനുഭവിച്ചിരുന്നു.
കൊച്ചി:സിപിഎം പ്രാദേശിക നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്‍റുമായ വി.കെ.കൃഷ്ണന്‍റെ ആത്മഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
വി.കെ ക്യഷ്ണൻ സി.പി.എമ്മിൽ കടുത്ത പീഡനം അനുഭവിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ തങ്ങളോട് പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചിരുന്നു.
പിന്നീട് സിപിഎം വിടേണ്ടെന്ന് കൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാജു വെളിപ്പെടുത്തുന്നു. പാര്‍ട്ടിയിലുണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് കടുത്ത ഒറ്റപ്പെടലാണ് സിപിഎമ്മിനുള്ളില്‍ വികെ കൃഷ്ണന്‍ അനുഭവിച്ചതെന്നും പി.രാജു ആരോപിക്കുന്നു.
