കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ, കമലാ സദാനന്ദൻ, വിവി ബിനു, പി.കെ.കൃഷ്ണൻ, എന്നിവരെയാണ് പുനസംഘടനയിൽ ഒഴിവാക്കിയത്.

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് അനുഭാവം പുലർത്തുന്നവരെ ഉൾപ്പെടുത്തിയും കെ.ഇ.ഇസ്മയിൽ പക്ഷത്തുള്ളവരെ വെട്ടിനിരത്തിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പുനസംഘടിപ്പിച്ചു. 

കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ, കമലാ സദാനന്ദൻ, വിവി ബിനു, പി.കെ.കൃഷ്ണൻ, എന്നിവരെയാണ് പുനസംഘടനയിൽ ഒഴിവാക്കിയത്. രാജാജി മാത്യുതോമസ്, പി.വസന്തം, എ.കെ.ചന്ദ്രൻ,പി.പി.സുനീർ എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. സി.ദിവാകരനേയും, സി.എൻ.ചന്ദ്രനേയും നിലനിർത്തി. 

പ്രകാശ് ബാബുവും സത്യൻ മൊകേരിയും അസി.സെക്രട്ടറി സ്ഥാനത്ത് തുടരും. പ്രകാശ് ബാബു മൂന്നാം തവണയും സത്യൻ മൊകേരി രണ്ടാം തവണയുമാണ് ഇൗ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.