തിരുവനന്തപുരം: സിപിഎം സിപിഐ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് തീരുമാനത്തിനിടെയാണ് വീണ്ടും സിപിഐ എക്‌സിക്യൂട്ടീവ് എന്നത് ശ്രദ്ധേയമാണ്. വിവരാവകാശം നിയമം, ലോ അക്കാദമി വിഷയം തുടങ്ങി പല വിഷയങ്ങളിലൂമുള്ള ഭിന്നതയെ ചൊല്ലി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാക്‌പോരും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വരെ ഇടയാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബജറ്റ് സമ്മേളനം കൂടി തുടങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കും വിധം രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില് സിപിഐ കൈക്കോള്ളേണ്ട നിലപാടുകളെ കുറിച്ചാകും മുഖ്യചര്‍ച്ച.