പിണറായിക്ക് സിപിഐയുടെ ഗുഡ് സർട്ടിഫിക്കറ്റ്

കൊല്ലം: പിണറായിക്ക് സിപിഐയുടെ ഗുഡ് സർട്ടിഫിക്കറ്റ്. പിണറായി സർക്കാരിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി രംഗത്തെത്തി. രാജ്യത്ത് ബദൽ നയങ്ങൾ നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് റെഡ്ഡി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കേരളത്തിന്റേത് മികച്ച പ്രവർത്തനമാണെന്നും. ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന ചോദ്യത്തിന്, തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം മറുപടി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പലപ്പോഴും സിപിഐ സംസ്ഥാന നേതൃത്വം ഒളിയുദ്ധം നടത്തുന്നതിനിടയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ സിപിഐ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. റവന്യു വകുപ്പ്, മാണി വിഷയത്തിലും സിപിഎമ്മും സിപിഐയും രണ്ട് തട്ടിലാണ്. ആഭ്യന്തര വകുപ്പിന് തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചയിലും സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള സിപിഐ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചരുന്നു.