കട്ടപ്പന: ആര് ആരിൽ നിന്നാണ് പണം വാങ്ങിയതെന്ന് എം എം മണി വ്യക്തമാക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ കെ ശിവരാമൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരെന്നു പറ‍ഞ്ഞാൽ അപ്പോൾ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ജോയ്സ് ജോർജിന്റെ പട്ടയം വ്യാജമാണെന്ന് സംശയിക്കണമെന്നും ശിവരാമൻ പറഞ്ഞു.

സിപിഐക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം.മണി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ജോയ്സ് ജോർജ് എംപി യുടെ പട്ടയം റദ്ദാക്കിയ നടപടി കോൺഗ്രസിനെ സഹായിക്കാനെന്ന് എം.എം.മണി ഇടുക്കിയില്‍ പറഞ്ഞു.

സിപിഐ ഇത് മനപ്പൂർവം ചെയ്തതാണോയെന്ന് സംശയമുണ്ട്. ഇതുവഴി സി പി ഐ നേതാക്കൾക്ക് പ്രതിഫലം കിട്ടിയതായും സംശയിക്കുന്നുവെന്നും എംഎം മണി പറഞ്ഞു.