ഗണേഷ് ജാഗ്രത പാലിക്കണമായിരുന്നു വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ

കൊല്ലം: ഗണേഷ്കുമാർ എം എല്‍ എ അമ്മയെയും മകനെയും വഴിയില്‍ തടഞ്ഞ് മർദ്ദിച്ച സംഭവത്തെ അപലപിച്ച് സിപി ഐ കൊല്ലം ജില്ലാസെക്രട്ടറി കെ അനിരുദ്ധന്‍. ഗണേഷ് ഇത് ചെയ്യാൻ പാടില്ലത്തതായിരുന്നുവെന്നും ഒഴിവാക്കേണ്ട സംഭവമായിരുന്നുവെന്നും അനിരുദ്ധൻ പറഞ്ഞു. ഗണേഷ് കുമാർ മാത്രമല്ല ജനപ്രതിനിധികള്‍ എല്ലാവരും മാതൃകപരമായി പെരുമാറണം. ഒപ്പം ജാഗ്രതപാലിക്കണമെന്നും സി പി ഐ ജില്ലാസെക്രട്ടറി പറഞ്ഞു. പൊലീസ് കേസ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.