കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു രംഗത്ത്. ഇടക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പി. രാജു പറഞ്ഞു. ശ്രീകാര്യത്തെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടയാണ് രൂക്ഷ വിമർശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാൽ കേരളം തകരുമെന്നും പി. രാജു കൂട്ടിച്ചേർത്തു. എന്നാല്‍ രാജുവിന്‍റെ വാക്കുകള്‍ തള്ളിയ സിപിഐ സംസ്ഥാന നേതൃത്വം രാജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു.