സെക്രട്ടറി മനോജ് ചരളേലും പ്രതിശ്രുത വധുവും തമ്മിലുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിലാണ് പരാമര്‍ശം ഉണ്ടായത് ഇത് സമുഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. നാല്‍പത്തിയെട്ട് മണിക്കൂറിനകം വിശദികരണം നല്‍കാനാണ് നിര്‍ദ്ദേശം. 

കഴിഞ്ഞ ദിവസമാണ് മനോജ് ചരളേലിന്റെയും പ്രതിശ്രുത വധുവിന്റെയും ഫോണ്‍ സംഭാഷണം സമുഹമാധ്യമങ്ങളിലൂടെ വൈറലായത്. തുടര്‍ന്ന്, ചിറ്റയം ഗോപകുമാര്‍ എം എല്‍ എയെ ജാതിപ്പേര് വിളിച്ച് ആധിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ട സി പി ഐ ജില്ലാ നേതൃത്വം അടിയന്തിര എക്‌സിക്യൂട്ടിവ് വിളിച്ച് ചേര്‍ത്തത്. എക്‌സിക്യൂട്ടിവില്‍ മനോജ് ചരളേല്‍ പങ്കെടുത്തില്ല.

48 മണിക്കൂറിനകം വിശദികരണം നല്‍കാനാണ് ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിര്‍ദ്ദേശം, ജാതിപ്പേര് വിളിച്ച അധിക്ഷേപിക്കുന്ന നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗികരിക്കില്ലന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞു.

സംഭവത്തെ കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ല പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിശദികരണം ആവശ്യപ്പെട്ടത്.പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ നടപടി വേണമെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും നിര്‍ദ്ദേശം. എന്നാല്‍ പാര്‍ട്ടിയില്‍ ചുമതല വഹിക്കുന്ന ആളായതിനാല്‍ വിശദികരണത്തിന് സാവകാശം നല്‍കുകയായിരുന്നു..അതേസമയം സംഭവത്തെ കുറിച്ച് തല്‍ക്കാലം പ്രതികരിക്കുന്നില്ല എന്ന നിലപാടിലാണ് ചിറ്റയം ഗോപകുമാര്‍.