സിപിഐ ലോക്കൽ കമ്മറ്റിയംഗത്തിന്‍റെ കാർ തകർത്ത നിലയിൽ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Nov 2018, 9:11 PM IST
cpi local committee member car was attacked
Highlights

 മതിൽ ചാടി അകത്തു കടന്ന സംഘം കല്ല് ഉപയോഗിച്ച് കാറിന്‍റെ പിറകുവശത്തെ ഗ്ലാസ് ഇടിച്ചു തകർത്തതായാണ് പ്രാഥമിക നിഗമനം. നൂറനാട് പൊലീസ് കേസെടുത്തു.


 

ചാരുംമൂട്:  സിപിഐ ലോക്കല്‍ കമ്മറ്റിയംഗത്തിന്‍റെ കാര്‍ തകര്‍ത്ത നിലിയല്‍. ആലപ്പുഴ താമരക്കുളം സിപിഐ ലോക്കല്‍ കമ്മറ്റിയംഗം അജ്മല്‍ മന്‍സിലില്‍ അഷ്റഫിന്‍റെ വീട്ടിലെ കാറിന്‍റെ പിറകിലെ ഗ്ലാസാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ വന്നപ്പോഴേക്കും മൂന്നംഗ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു. വീടിന്‍റെ മുന്നിലുള്ള തെരുവ് വിളക്ക് തകര്‍ക്കാനുള്ള ശ്രമവും ഉണ്ടായി.

അയൽപക്കത്തെ വീടിന് മുന്നിൽ വച്ചിരുന്ന ഏണി ഉപയോഗിച്ചാണ് തെരുവ് വിളക്ക് തകർക്കാനുള്ള ശ്രമം ഉണ്ടായത്. മതിൽ ചാടി അകത്തു കടന്ന സംഘം കല്ല് ഉപയോഗിച്ച് കാറിന്‍റെ പിറകുവശത്തെ ഗ്ലാസ് ഇടിച്ചു തകർത്തതായാണ് പ്രാഥമിക നിഗമനം. നൂറനാട് പൊലീസ് കേസെടുത്തു.


 

loader