Asianet News MalayalamAsianet News Malayalam

കയ്യേറ്റക്കാരുടെ സംരക്ഷകരാകുന്നവരെ ജനം തിരിച്ചറിയും: പിണറായിക്കെതിരെ ജനയുഗം

cpi mouthpiece janayugam criticize cm pinarayi vijayan
Author
First Published Apr 22, 2017, 3:00 AM IST

തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം.  ദൈവത്തിനുള്ളത് ദൈവത്തിന്, സീസറിനുള്ളത് സീസറിന്  എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. കയ്യേറ്റക്കാരുടെ സംരക്ഷകരാകുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. 

മത പ്രതീകങ്ങളുടെ ദുരുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍  അന്ധവിശ്വാസങ്ങള്‍ക്ക് കവചമൊരുക്കുന്നു.  കുരിശ് പൊളിക്കളിലൂടെ നടപ്പാക്കിയത് എല്‍ഡിഎഫ് നയമാണ്. ക്രിസ്തീയ സഭകളും പൊതുസമൂഹവും നടപടിയെ പിന്തുണച്ചുവെന്നും മുഖപ്രസംഗം പറയുന്നു. എല്‍ഡിഎഫ് യോഗത്തിന് ശേഷവും മൂന്നാര്‍ വിഷയത്തില്‍ എല്‍ഡിഎഫില്‍ നിലനില്‍ക്കുന്ന ഭിന്നത വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം
 

Follow Us:
Download App:
  • android
  • ios