തിരുവനന്തപുരം: കണ്ണൂരിലെ അക്രമ രാഷ്ടീയത്തെ വിമർശിച്ച്  സിപിഐ. ആര്‍എസ്എസ് അക്രമങ്ങൾക്ക് തിരിച്ചടി കൊടുക്കുന്നത് ഇന്ന് ഒരു ചരിത്രദൗത്യമല്ലെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗം പറയുന്നു. കൊലപാതക രാഷ്ട്രീയവും രാഷട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകർക്കാനുള്ള ആയുധാമാക്കാനാണ് ശ്രമം.

ഈ തന്ത്രത്തിൽ കുടുങ്ങാതിരിക്കാൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായേ പറ്റൂ. പ്രതികാര രാഷട്രീയം അവസാനിപ്പിക്കാൻ നേതാക്കൾ അണികളോട് ആഹ്വാനം ചെയ്യണമെന്നും മുഖ്യപ്രസംഗം ആവശ്യപ്പെടുന്നു. ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ സംഘടിത നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയണം.

കൊലപാതക രാഷ്ട്രീയവും, രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.