ജില്ലാ സെക്രട്ടറി അടക്കം പാർട്ടിപ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ ആവശ്യമായ നടപടി എടുക്കും.

വയനാട്: വയനാട്ടിലെ ഭൂമി അട്ടിമറിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത ഗൗരവതരം എന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം കെ പ്രകാശ്ബാബു. ഗൗരവമായി കണ്ടു കൊണ്ട് പാർട്ടി അന്വേഷണം നടത്തും. ജില്ലാ സെക്രട്ടറി അടക്കം പാർട്ടിപ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ ആവശ്യമായ നടപടി എടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ പാർട്ടി പ്രവർത്തകരുടെ പങ്കിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും. ഉത്തരവാദിത്തപ്പെട്ട ഒരു ചാനൽ പുറത്തുവിട്ട വാർത്ത എന്ന നിലയിൽ പാർട്ടി ഇക്കാര്യം അതിന്റേതായ ഗൗരവത്തോടെ കാണുമെന്നും പ്രകാശ് ബാബു പറഞ്ഞു.

അതേസമയം, മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി.


വിവാദങ്ങളെ തുടര്‍ന്ന് സിപിഐയുടെ അടിയന്തര ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും. സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് സത്യന്‍ മൊകേരിയും കെ.രാജന്‍ എംഎല്‍എയും നാളത്തെ യോഗത്തില്‍ പങ്കെടുക്കും.