തിരുവനന്തപുരം: ജിഷ്ണു കേസില്‍ നിലപാട് വ്യക്തമാക്കി സിപിഐ. ജനവികാരം ചര്‍ച്ച ചെയ്യാനുള്ള ധാര്‍മ്മികത ഇടതുപക്ഷത്തിനുണ്ടെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇടതുപക്ഷം ജനപക്ഷമാണെന്ന പറഞ്ഞ പന്ന്യന്‍ രവീന്ദ്രന്‍. ഓരോ കക്ഷിക്കും ഇക്കാര്യത്തില്‍ അഭിപ്രായമുണ്ടെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ ഘടകകക്ഷികൾ മനസ്സിലാക്കണമെന്നു സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ജിഷ്ണു പ്രണോയ് അടക്കമുള്ള വിഷയങ്ങളിൽ സിപിഐ നേതാക്കളുടെ നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കാരാട്ടിന്റെ പ്രതികരണം.
