ചെങ്ങറക്കാരുടെ കളക്ട്രേറ്റ് മാർച്ച് സി പി ഐ ജില്ലാസെക്രട്ടറി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: ചെങ്ങറ സമരകാർക്ക് പിൻതുണയുമായി സി പി ഐ. വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ച ചെങ്ങറക്കാരുടെ കളക്ട്രേറ്റ് മാർച്ച് സി പി ഐ ജില്ലാസെക്രട്ടറി ഉദ്ഘാടനം ചെയ്തു. 2007ല്‍ ചെങ്ങറയില്‍ ഭൂമി കൈയ്യേറി സമരം തുടങ്ങിയ 1498 കുടുംബങ്ങളില്‍ നിന്നും വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ചവരാണ് വീണ്ടും സമരം തുടങ്ങിയിരിക്കുന്നത്.

ഇവർക്ക് ചെങ്ങറ സമരഭൂമിയില്‍ കയറാനും അനുമതിഇല്ല .ഇതെതുടർന്നാണ് പ്രത്യക്ഷ സമരപപാടികള്‍ തുടങ്ങിയത് ഇവരില്‍ അധികം പേർക്കും ഭൂമിലഭിച്ചത് കാസർകോഡ് ഇടുക്കി ജില്ലകളിലാണ്. പകരം ഭൂമി ആവശ്യപ്പെട്ടാണ് സരം .ഇവരുടെ സമരത്തിന്സി പി ഐ പൂർണ പിൻതുണപ്രഖ്യപിച്ചിടുണ്ട്

റവന്യൂമന്ത്രിയെ സമരസമിതിപ്രവർത്തകർ കണ്ടു ഉടനെ ചർച്ച വിളിക്കാമെന്നും പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി കൈകൊള്ളുമന്നും ഉറപ്പ് നല്‍കിയിടുണ്ട് .പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലങ്കില്‍ പാട്ടകാലാവതി കഴി തോട്ടം കൈയ്യേറി സമരം നടത്താനും സമരസമിതിക്ക് ആലോചന ഉണ്ട്..2010ലാണ് ിവർക്ക് ഭൂമിയുടെ പട്ടയം നല്‍കിയത്.