തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ നിലപാടിലുറച്ച് സി.പി.ഐ. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുന്നതില്‍ എതിര്‍പ്പുമായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് രംഗത്തെത്തിയത്. ഇത്തരമൊരു യോഗം വിളിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് റവന്യൂ മന്ത്രി കത്ത് നല്‍കി.
മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സബ് കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടെ പരാതിയെതുടര്‍ന്ന് ഇത്തരമൊരു യോഗം വിളിക്കുന്നതില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളെന്നും മന്ത്രി പറഞ്ഞു.
