തിരുവനന്തപുരം: മൂന്നാറില്‍ സിപിഎം എതിര്‍പ്പ് തള്ളി ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാന്‍ സിപിഐ തീരുമാനം. സിപിഐക്കാര്‍ കയ്യേറിയാലും ഒഴിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കി.ഓരോ ദിവസവും തനിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.സര്‍ക്കാറില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഒഴിപ്പിക്കലുമായി മുന്നോട്ട് പോകാനാണ് സിപിഐയുടേയും റവന്യു വകുപ്പിന്റെയും നിലപാട്.
ഇടുക്കി കലക്ടര്‍, ദേവികുളം സബ് കലക്ടറടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് റവന്യുമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.സിപിഐക്കാര്‍ കയ്യേറിയാലും നടപടി വേണം. ഓരോ ദിവസവും തനിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. കുരിശ് നീക്കലില്‍ തട്ടിയുണ്ടായ പ്രതിസന്ധി സബ് കലക്ടറെ ഊളമ്പാറക്കയക്കണമെന്ന എംഎം മണിയുടെ പ്രസ്താവനയോടെയാണ് സങ്കീര്‍ണ്ണമായത്.
എം മണിയോട് ആലോചിച്ചും സര്‍വ്വകക്ഷിയോഗം ചേര്‍ന്നും ഒഴിപ്പിക്കലെന്ന മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങളും സിപിഐക്ക് സ്വീകാര്യമല്ല. മൂന്നാറില്‍ എല്‍ഡിഎഫിലെ അടിമുറുകുമ്പോള്‍ പ്രതിപക്ഷം സിപിഐക്ക് ആവര്‍ത്തിച്ച് പിന്തുണ നല്‍കുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മൂന്നാറില്‍ റവന്യുവകുപ്പിന് എത്രത്തോളം മുന്നോട്ട് പോകാനാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
