സംസ്ഥാന മന്ത്രിസഭയിലേക്കുള്ള സിപിഎം മന്ത്രിമാരുടെ പട്ടിക തയ്യാറായി. എട്ട് പുതുമുഖങ്ങളും രണ്ട് വനിതകളും ഉള്‍പ്പെടുന്ന പട്ടികയിസ്‍ മൂന്ന പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. എംഎം മണി ഒഴികെ വിജയിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാം മന്ത്രിമാരാവും. ഇപി ജയരാജന്‍, കെ കെ ശൈലജ, തോമസ് ഐസക്, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍, ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവർ മന്ത്രിമാരാകും. പൊന്നാനി എം എല്‍ പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും. നാളെ നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാനസമിതിയില്‍ പട്ടിക സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.