സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

ദില്ലി: ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ ചര്‍ച്ച ചെയ്യാനും സംഘടന ചുമതലകൾ തീരുമാനിക്കാനുമായി ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. ദേശീയ പ്രാദേശിക സഖ്യങ്ങൾ സംബന്ധിച്ചും, പശ്ചിമബംഗാളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും കേന്ദ്ര കമ്മിറ്റിയിൽ ചര്‍ച്ചകൾ നടന്നിരുന്നു. പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സംഘടന ചുമതലകളെ കുറിച്ചാകും ഇന്നത്തെ ചര്‍ച്ച. ഇന്ന് ഉച്ചയോടെ തന്നെ യോഗം അവസാനിക്കും.