ദില്ലി: മാധ്യമ പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പെരുമാറ്റത്തിൽ സി.പി.എം കേന്ദ്രനേതൃത്വത്തിന് അതൃപ്തി. സര്‍വ്വ കക്ഷി യോഗ സ്ഥലത്തുവെച്ച് മാധ്യമ പ്രവര്‍ത്തകരോട് പിണറായി നടത്തിയ രോഷ പ്രകടനം അനവസരത്തിലാണെന്ന് കേന്ദ്രനേതാക്കൾ വിലയിരുത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും വിമർശനമുണ്ട്. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സർവകക്ഷിയോഗം വിളിക്കാൻ പിണറായിയോട് നിർദ്ദേശിച്ചത് കേന്ദ്ര നേതാക്കളെന്നും സൂചനയുണ്ട്.
അതേസമയം തലസ്ഥാനത്ത് രാഷ്ട്രീയ അതിക്രമങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ചയിൽ ധാരണയായി. പ്രകോപനപരമായ സമീപനം ഉണ്ടാകില്ലെന്ന് സി.പി.എമ്മും അക്രമത്തിലുൾപ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ബിജെപിയും യോഗത്തിന് ശേഷം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു ഉഭയകക്ഷി യോഗം.
