വി.എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു.

ആലപ്പുഴ: സിപിഎം മുൻ നേത‌ാവ് ടി.കെ പളനി (85) അന്തരിച്ചു. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് മുൻ അംഗമായിരുന്നു. ആലപ്പുഴ സ്വദേശിയായിരുന്ന അദ്ദേഹം അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വി.എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. അച്യുതാനന്ദന്റെ തോൽവിയെത്തുടർന്ന് സി.പി.എം പളനിക്കെതിരെ അച്ചടക്ക നടപടിയെടുത്തു. തുടർന്ന് അദ്ദേഹം അടുത്ത കാലത്ത് സി.പി.ഐയില്‍ ചേരുകയും ചെയ്തു.