ഇന്ന് പുലർച്ചെയാണ് വാണിമേലുള്ള സി.പി.ഐ.എമ്മിന്റെ കെ.പി കുഞ്ഞിരാമൻ സ്മാരകം ഒരുവിഭാഗം ആക്രമിച്ചത്. സ്തൂപത്തിൽ പച്ച പെയിന്റടിക്കുകയും ലീഗിന്റെ കൊടി നാട്ടുകയും ചെയ്തു. തുടർന്ന് സി.പി.ഐ.എം പ്രവർത്തകർ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു. സംഭവത്തിൽ നാദപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും ,ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.