മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അന്വേഷണ ഉദ്ദ്യോഗസ്ഥനായ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ഷിഹാബുദ്ദീന് മുമ്പാകെ കീഴടങ്ങാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഇന്ന് കീഴടങ്ങിയേക്കുമെന്നാണ് കരുതിയിരുന്നെങ്കിലും ഈ തീരുമാനത്തിന് ഇപ്പോള്‍ മാറ്റം വരുത്തിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. കീഴടങ്ങാന്‍ ഏഴ് ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ടെന്നും അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും കീഴടങ്ങാമല്ലോയെന്നാണ് ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തില്‍ നിയമത്തിന് വിധേയനാവണം എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയും സ്വീകരിക്കാനുള്ള സക്കീര്‍ ഹുസൈന് ഉണ്ടെന്നാണ് ജില്ലയിലെ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം. നേരത്തെ കളമശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്ന സക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ അവിടെ ഉണ്ടോയെന്നും വ്യക്തമല്ല.