വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിമത ഗ്രൂപ്പുകള്‍ ഒന്നിച്ച് ചേരാനാണ് തീരുമാനം. കേരളത്തിലെ റവല്യൂഷണണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, തമിഴ്നാട്ടിലെ വിമത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മഹാരാഷ്‌ട്രയിലെ ഗോദാവരി ശ്യാംറാവു പരുലേക്കര്‍ മാര്‍ക്സിസ്റ്റ് വാദി വിചാര്‍മഞ്ച്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിമതഗ്രൂപ്പുകളും സഖ്യത്തിന്റെ ഭാഗമാകും. ജലന്ധറിലാണ് പാര്‍ട്ടി പ്രഖ്യാപനം. പുതിയ സഖ്യത്തിന്റെ പേരും അപ്പോഴാകും പ്രഖ്യാപിക്കുക. സംസ്ഥാനങ്ങളില്‍ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദേശീയ തലത്തിലുള്ള സഖ്യം പരീക്ഷിക്കാന്‍ വിമതര്‍ ഒരുങ്ങുന്നത്.