കെപിസിസിയുടെ വിചാർ വിഭാഗും സിപിഎം ആഭിമുഖ്യമുള്ള സംസ്കൃത സംഘവും രാമായണ മാസം ആചരിക്കാൻ തീരുമാനിച്ചത് ഒരേ സമയമായിരുന്നെങ്കിലും ഒരു വിഭാഗം നേതാക്കളിൽ നിന്ന് തന്നെ വിമർശനം ഉയർന്നതോടെ കെപിപിസിസി പരിപാടി ഉപേക്ഷിച്ചു.

തിരുവനന്തപുരം: സിപിഎം അനുകൂല സംഘടനയായ സംസ്കൃത സംഘം ഇന്ന് തലസ്ഥാനത്ത് രാമായണ സെമിനാർ നടത്തും. പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും രാമായണ മാസാചരണം ചർച്ചയാവുകയാണ്.

കെപിസിസിയുടെ വിചാർ വിഭാഗും സിപിഎം ആഭിമുഖ്യമുള്ള സംസ്കൃത സംഘവും രാമായണ മാസം ആചരിക്കാൻ തീരുമാനിച്ചത് ഒരേ സമയമായിരുന്നെങ്കിലും ഒരു വിഭാഗം നേതാക്കളിൽ നിന്ന് തന്നെ വിമർശനം ഉയർന്നതോടെ കെപിപിസിസി പരിപാടി ഉപേക്ഷിച്ചു. പാർട്ടിയുടെ ആഹ്വാനപ്രകാരമല്ല പരിപാടികളെന്ന് സിപിഎം ഒരുവശത്ത് വാദിക്കുന്നതിനിടെയാണ് ഇന്നത്തെ രാമായണ സെമിനാർ. തിരുവന്തപുരത്തെ ഗാന്ധിപാർക്കിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. തലസ്ഥാനത്ത് തുടക്കമിടുന്ന സെമിനാർ പിന്നീട് എല്ലാ ജില്ലകളിലും നടത്താനാണ് തീരുമാനം.

എന്നാൽ രാമയാണം സെമിനാർ നടത്തുന്നതിൽ എന്താണ് തെറ്റെന്ന ആദ്യ നിലപാടിൽ നിന്ന് സിപിഎം പുറകോട്ട് പോയി. ശ്രീകൃഷ്ണ ജയന്തിക്ക് കണ്ണൂരിൽ ബദൽ ആഘോഷം സംഘടപ്പിച്ചത് പോലെ ഇത് വിവാദമായി വളാതിരിക്കാൻ ശ്രദ്ധിച്ചാണ് സിപിഎം നീക്കം.