രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നൽകിയത്. നടപടി വരാത്തതിനാൽ സീതാറാം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അവൈലബിൽ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്
ദില്ലി: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ വനിതാ നേതാവിന്‍റെ ലൈംഗിക പീഡന പരാതി. യുവതിയുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം സിപിഎം നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചു.
രണ്ടാഴ്ച മുമ്പാണ് ബൃന്ദാകാരാട്ടിന് വനിതാ നേതാവ് പരാതി നൽകിയത്. നടപടി വരാത്തതിനാൽ സീതാറായം യെച്ചൂരിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അവൈലിബിൽ പിബി ചേർന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെ കേന്ദ്ര നേതൃത്വം അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും അന്വേഷണ സമിതിയിലുണ്ട്. പാര്‍ട്ടി എംഎല്‍എയ്ക്കെതിരായ ആരോപണം സിപിഎം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.
