തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാതെ സിപിഎം. കയ്യേറ്റത്തില്‍ നിയമോപദേശം ലഭിക്കും വരെ കാത്തിരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിത്തില്‍ തോമസ് ചാണ്ടി വിഷയം വിശദമായി ചര്‍ച്ച ചെയ്തില്ല. നിയമോപദേശം ലഭിച്ച ശേഷം വേണ്ടിവന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സിപിഎം നിലപാട്. 

തോമസ് ചാണ്ടിയുടെ കയ്യേറ്റം ശരിവച്ച് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടത് സര്‍ക്കാരാണെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.