മോഹൻലാലിനെപ്പോലുള്ള നടന്മാര്‍ക്കെതിരെ നടത്തുന്ന അക്രമോത്സുകമായ പ്രതിഷേധം തെറ്റാണ്

കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'അമ്മ'യുടെ നിലപാട് തെറ്റാണ്. അതിനർത്ഥം അതിൽ ഉൾപ്പെട്ടവരുടെ നിലപാടും തെറ്റാണെന്നാണ്. അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ല. അതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ല. ഇതിന്റെ പേരില്‍ മോഹൻലാലിനെപ്പോലുള്ള നടന്മാര്‍ക്കെതിരെ നടത്തുന്ന അക്രമോത്സുകമായ പ്രതിഷേധം തെറ്റാണെന്നും ഈ വിഷയത്തിലെ സി.പി.എം നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.