പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിഎസ് അച്യുതാനന്ദന് ഉചിതമായ പദവി നല്‍കണം എന്ന നിര്‍ദ്ദേശം നേതാക്കള്‍ മുന്നോട്ട് വെക്കാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണം എന്ന വിഎസിന്റെ നിര്‍ദ്ദേശവും പിബി ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിക്ക് ഉപദേശകന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി ഇങ്ങനെ.

പശ്ചിമബംഗാളിലെ തുടര്‍ച്ചയായ തോല്‍വികളും കോണ്‍ഗ്രസ് ബന്ധവും അന്വേഷിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ സംവിധാനം വേണമെന്നും പിബി യോഗത്തില്‍ ആവശ്യവുമുയരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിസി തീരുമാനം നടപ്പാക്കുന്നതിന് ഇടപെട്ടില്ല എന്നാണ് പിബിയില്‍ പ്രകാശ് കാരാട്ടിനെ അനുകൂലിക്കുന്നവരുടെ വാദം.

എന്നാല്‍ പിബിയില്‍ ഇക്കാര്യം ബംഗാള്‍ ഘടകം വിശദീകരിക്കട്ടെ എന്ന നിലപാടിലാണ് യെച്ചൂരി എന്നാണ് സൂചന. തെരഞ്ഞെടുപ്പ് തന്ത്രം വിജയിച്ചില്ലെങ്കിലും തങ്ങളുടെ നിലപാട് ശരിയായിരുന്നവെന്ന് ബംഗാള്‍ ഘടകം വാദിക്കും.