ബിജെപി പ്രവര്ർത്തകനായ  പയ്യോളി മനോജ് വധക്കേസിലെ പത്ത് പ്രതികൾക്കാണ് സി.പി.എം  കോഴിക്കോട്  ജില്ലാഘടകം സ്വീകരണം നൽകുന്നത്. 

കോഴിക്കോട്: കൊലപാതക കേസിലെ പ്രതികൾക്ക് സി.പി.എം സ്വീകരണം. ബിജെപി പ്രവര്ർത്തകനായ പയ്യോളി മനോജ് വധക്കേസിലെ പത്ത് പ്രതികൾക്കാണ് സി.പി.എം കോഴിക്കോട് ജില്ലാഘടകം സ്വീകരണം നൽകുന്നത്. 

കേസിൽ സിബിഐ നേരത്തെ അറസ്റ്റ് ചെയ്ത പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. എറണാകുളം ജില്ല വിട്ടു പോകരുതെന്നും പ്രത്യേകിച്ച് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. ഇതിൽ ഇളവ് അനുവദിക്കണമെന്നും വീട്ടിൽ പോകാൻ അവസരമൊരുക്കണമെന്നും ചൂണ്ടിക്കാണിച്ച് പ്രതികൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 

കോടതി നിർദേശപ്രകാരം എറണാകുളത്ത് താമസിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്നും കേസിലെ മറ്റു പ്രതികൾക്ക് ഇത്തരം ജാമ്യ വ്യവസ്ഥ ഏർപ്പെടുത്തിയിട്ടില്ലെന്നും ഇളവ് തേടിയുള്ള ഹ​ർജിയിൽ ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അം​ഗീകരിച്ചാണ് സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു ഇവർക്ക് ജാമ്യം നൽകിയത്.