കണ്ണൂര്‍: ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍റെ തറവാട് വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ ജിതേഷിന്‍റെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാലത്തില്‍ തലശ്ശേരിയില്‍ മാത്രം 24 പേര്‍ ഇപ്പോഴും കരുതല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മുതല്‍ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും നേതാക്കളുടെ വീടുകള്‍ തിര‍ഞ്ഞു പിടിച്ച് ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് കാര്യമായ അക്രമസംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലശ്ശേരി, ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.