പത്തനംതിട്ട: തിരുവല്ലയിലെ തുകലശേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വെണ്‍പാല സ്വദേശി ജോര്‍ജ് ജോസഫിനാണ് വെട്ടേറ്റത്. രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. പരിക്കേറ്റ് ഓടയില്‍ കിടന്നിരുന്ന ജോസഫിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
വെട്ടിപ്പരിക്കേല്‍പ്പിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് ആന്റണി ആരോപിച്ചു. ഏരിയ സമ്മോളനവുമായി ബന്ധപ്പെട്ട കൊടികെട്ടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാകാം പ്രകോപനകാരണമെന്നും ഏരിയ സെക്രടറി പറഞ്ഞു. അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാനേതൃത്വം പ്രതികരിച്ചു. നേരത്തെ തിരുവനന്തപുരത്തും കണ്ണൂരു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. തിരുവനന്തപുരത്ത് സംഘര്‍ഷങ്ങള്‍ തുടരുകയാണ്.
